jayachandran

തൊടുപുഴ: എൻ.ജി.ഒ യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ കലാ കായിക സമിതിയായ കനൽ കലാവേദിയുടെ ആഭിമുഖ്യത്തിൽ ജില്ല യിൽ പര്യടനം നടത്തിയ ന കലാജാഥയിൽ അംഗങ്ങളായ ജീവ നക്കാരെ അനുമോദിച്ചു. അനുമോദനയോഗം പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറി കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ, സംസ്ഥാന കമ്മിറ്റിയംഗം എസ് സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ സ്വാഗതവും കനൽ കലാവേദി കൺവീനർ സജിമോൻ ടി മാത്യു നന്ദിയും പറഞ്ഞു .