intuc
അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള ധനകാര്യ വകുപ്പിന്റെ ഉത്തരവിനെതിരേ വണ്ടൻമേട് ഗ്രാമ പഞ്ചായത്താഫീസിന് മുമ്പിൽ ഐ എൻ റ്റി യൂ സി യുടെ നേതൃത്വത്തിൽനടന്നപ്രതിഷേധം

കട്ടപ്പന :അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള ധനകാര്യ വകുപ്പിന്റെ ഉത്തരവിനെതിരേ വണ്ടൻമേട് ഗ്രാമ പഞ്ചായത്താഫീസിന് മുമ്പിൽ ഐ എൻ റ്റി യൂ സി യുടെ നേതൃത്വത്തിൽ പ്രധിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജാൻസി റെജി അദ്ധ്യക്ഷയായിരുന്നു. ഐ എൻ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി രാജു ബേബി,ഷൈനി റോയി, കെ സി ബിജു, ശരവണൻ കടശ്ശിക്കടവ്, ജോബിൻ പാനോസ്, സി. മുരുകൻ, ഷാജി തത്തംപള്ളി, റോബിൻ, ജഗദീശൻ അറുമുഖം, അമൽ സജി, കെ.ഡി. മോഹൻ, റ്റോമി മാറാട്ടിൽ, സണ്ണി തേവർ തുണ്ടിയിൽ, ബേബിച്ചൻ മർക്കോസ്, എം എൽ സജി തുടങ്ങിയവർ പങ്കെടുത്തു.