കട്ടപ്പന: തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോഥാന സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ധനസഹായവും വിതരണം ചെയ്തു. സ്പർശം ടു കെ ട്വന്റി ഫോർ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറോളം വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗുകൾ,ബുക്കുകൾ തുടങ്ങിയ പഠനോപകരണങ്ങളും വിദ്യാഭ്യാസ ധനസഹായവും വിതരണം ചെയ്തു.തിരുവല്ല ആർച്ചെഡിയോസിസ് ജനറൽ വികാരി ഫാ. വർഗീസ് മരുതൂർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ബോഥന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ബിനിഷ് സൈമൺ കാഞ്ഞിരത്തിങ്കൽ, പ്രൊജക്ട് ഓഫീസർ അഖിൽ ജോൺ, കട്ടപ്പന സെന്റ് പോൾസ് മലങ്കര ചർച്ച് വികാരി ഫാ. ഈപ്പൻ പുത്തൻപുര,പ്രൊജക്ട് കോർഡിനേറ്റർ റാണി ഫിലിപ്പ് എന്നിവർ സംസാരിച്ചു.