കട്ടപ്പന : മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി കട്ടപ്പന ഇരുപതേക്കർ പാലം നിർമ്മിക്കുന്നതിനായി കുടുംബത്തെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കാത്ത നഗരസഭയുടെ നിഷേധ നടപടിക്കെതിരെപ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും ഇന്ന് നടക്കും. സിപി.എം കട്ടപ്പന സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനവും സായാഹ്നധർണയും സംഘടിപ്പിക്കുന്നത്. ഇന്ന് വൈകന്നേരം 4ന് ഇരുപതേക്കറിൽ നടക്കുന്ന പ്രതിഷേധ പരിപാടി സി പി ട എം കട്ടപ്പന ഏരിയ സെക്രട്ടറി വി .ആർ സജി ഉദ്ഘാടനം ചെയ്യും.