kodi

തൊടുപുഴ: ഫെഡറേഷൻ ഓഫ് എൻജിനീയറിംഗ് എംപ്ലോയീസ് ഇൻ ലോക്കൽ അഡ്മിനിസ്‌ട്രേഷന്റെ(ഫീല) സംസ്ഥാന സമ്മേളനത്തിന് തൊടുപുഴയിൽ സംസ്ഥാന പ്രസിഡന്റ് പതാക ഉയർത്തിയതോടെ തുടക്കമായി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി.കെ. ബിജു അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രശാന്ത് കെ.വി, സംസ്ഥാന ട്രഷറർ ബിജു കെ.ആർ എന്നിവർ വരവ് ചെലവ് കണക്ക് എന്നിവ അവതരിപ്പിച്ചു. നെവിൽ വില്യംസൺ, എ. ഷെഫീക്, ബിനിൽ ശിവൻ തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. എൽ.എസ്.ജി.ഡി ചീഫ് എൻജിനീയർ സന്ദീപ് കെ.ജി, കെ.എസ്.ആർ.ആർ.ഡി.എ ചീഫ് എൻജിനീയർ അനിൽകുമാർ ആർ.എസ്, തുടങ്ങിയവർ പങ്കെടുക്കും. യാത്രയയപ്പ് സമ്മേളനം തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫീല ഫെസ്റ്റ് മത്സരാർഥികൾ അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടാകും.