തൊടുപുഴ : കോതമംഗലം രൂപത പിതൃവേദിയുടെ രൂപതാതല സമ്മേളനവും സെമിനാറും ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടു മുതൽ അഞ്ചുവരെ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടക്കും . മാർ ജോർജ് പുന്നക്കോട്ടിൽ സമ്മേളനം ഉൽഘാടനം ചെയ്യും. കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിക്കും ഇതോടനുബന്ധിച്ച് ഫാദർ റോയി കണ്ണച്ചിറയും ബ്രദർ ഔസേപ്പച്ചൻ പുതുമനയും ക്ലാസ്സുകൾ നയിക്കുമെന്ന് രൂപതാ പ്രസിഡന്റ് പ്രൊഫ. ജോസ് എബ്രാഹമും ഡയറക്ടർ ഫാ.ജോസ് കിഴക്കേയിലും അറിയിച്ചു. എല്ലാ ഇടവകളിൽ നിന്നും പിതൃവേദി കമ്മിറ്റി അംഗങ്ങൾ സംബന്ധിക്കും.