തൊടുപുഴ : സർവീസിനെ സംരക്ഷിക്കുന്നതിനും, ജീവനക്കാരുടെ സംതൃപ്തമായ തൊഴിൽ മേഖലയായി നിലനിർത്തുന്നതിനുമുള്ള പ്രക്ഷോഭങ്ങൾക്ക് ജോയിന്റ് കൗൺസിൽ നേതൃത്വം നൽകുമെന്ന് ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ പറഞ്ഞു. ജോയിന്റ് കൗൺസിൽ തൊടുപുഴ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാന ജീവനക്കാരുടെ ആനുകൂല്യങ്ങൾ സ്ഥിരമായി മാറ്റിവയ്ക്കപ്പെടുന്ന സമീപനം പുനഃ പരിശോധിക്കണമെന്നും ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മേഖലാ പ്രസിഡന്റ് ബഷീർ വി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിനു വി ജോസ് സ്വാഗതവും ജില്ലാ സെക്രട്ടറി കെ.എസ് രാഗേഷ് സംഘടന റിപ്പോർട്ടും, മേഖലാ സെക്രട്ടറി വി.കെ മനോജ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എൻ.എസ് ഇബ്രാഹിം വരവ് ചിലവ്കണക്കും അവതരിപ്പിച്ചു. ജി.സുനീഷ് നന്ദി പറഞ്ഞു. സർവീസിൽ നിന്ന് വിരമിച്ച എം.കെ. ശോഭ, ഗീതമ്മ എം. എന്നിവർക്ക് സമ്മേളനം യാത്രയപ്പ് നൽകി.
ഭാരവാഹികളായി എൻ.എസ് ഇബ്രാഹിം (പ്രസിഡന്റ്) , ആശ സി.ജി., ജിനേഷ് സി.എസ് (.വൈസ് പ്രസിഡന്റ്മാർ), ബഷീർ വി .മുഹമ്മദ് (മേഖലാ സെക്രട്ടറി) മുഹമ്മദ് നിസാർ, അജിത് ശങ്കർ (ജോയിന്റ് സെക്രട്ടറിമാർ) , അനീഷ് ഫിലിപ്പ് (ഖജാൻജി), ലോമിമോൾ കെ.ആർ (വനിതാ കമ്മറ്റി പ്രസിഡന്റ്), സുമിതമോൾ സി.എസ് (വനിതാ കമ്മറ്റി സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരഞ്ഞടുത്തു