തൊടുപുഴ: പുറപ്പുഴ ഗവ. പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് വിഭാഗത്തിൽ ഒഴിവുള്ള ഡെമോസ്ട്രേറ്റർ , ട്രേഡ്സ്മാൻ തസ്തികകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തും. ഡെമോസ്ട്രേറ്റർ തസ്തികയിലേയ്ക്ക് ഡിപ്ളോമയും ട്രേഡ്സ്മാൻ തസ്തികയിലേയ്ക്ക് ഐ. ടി. എ/ ടി. എച്ച്. എൽ. സിയുമാണ് അടിസ്ഥാന യോഗ്യത. ജൂൺ 3 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ ഒർജിനൽ എന്നിവ സഹിതം അന്നേ ദിവസം രാവിലെ പത്തിന് പുറപ്പുഴ ഗവ. പോളിടെക്നിക് കോളേജ് പ്രിൻസിപ്പാളിന്റെ മുമ്പാകെ ഹാജരാകേണ്ടതാണ്.