sajan

പീരുമേട് : കിഡ്‌നി രോഗം ബാധിച്ച യുവാവ് നാട്ടുകാരുടെ സഹായം തേടുന്നു. വണ്ടിപ്പെരിയാർ സ്വദേശി സാജനാണ് കിഡ്‌നി രോഗം ബാധിച്ച് സഹായം തേടുന്നത്. ഇതിനായി വണ്ടിപ്പെരിയാർ എസ്.എൻ.ഡി.പി.യോഗം3938ആം നമ്പർ ശാഖയും, മ്യൂസിക് ബാൻഡ് എന്ന കലാസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഗാനമേള സംഘടിപ്പിച്ചിട്ടുള്ളത്. ഗാനമേള അവതരിപ്പിച്ച് കിട്ടുന്ന പണം ചികിത്സക്കായി യുവാവിനെ സഹായിക്കാനിറങ്ങി തിരിച്ചിരിക്കുന്നത്.ഇന്നലെയും ഇന്നുമായി കുമളി, വണ്ടിപ്പെരിയാർ., പാമ്പനാർ, ആനവിലാസം, ചെങ്കര എന്നിവിടങ്ങളിൽ ഗാനമേള അവതരിപ്പിക്കുന്നു. എസ്.എൻ.ഡി.പി.യോഗം3938നമ്പർ ശാഖാ സെക്രട്ടറി പി.കെ.ഗോപിനാഥൻ, മ്യൂസിക് ബാൻഡ് ഭാരവാഹികളായ കൺവീനർ ടി. മനോജ് , സമിതി ട്രഷറാർ വനിത, എം.കെ.മോഹനൻ, വിനോദ് ജോസഫ് എന്നിവർ ഗാനമേളയ്ക്ക് നേതൃത്വം നൽകുന്നു..സാജനെ

സഹായിക്കാൻ യൂണിയൻ ബാങ്കിന്റെ വണ്ടിപ്പെരിയാർ ശാഖയിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ട്‌:

സാജൻ പി.AC/No.362802010016340, IFSC.UBINO536288,Phone.9495194011.സജിനി സാജൻAC/No.362802010030342,IFSC.UBINO536288.