ചെറുതോണി.വൈ.എം.സി.എ. ഇടുക്കി സബ് റീജിയൺ ചെയർമാനായി മാമ്മൻ ഈശോ (കുമളി), സീനിയർ വൈസ് ചെയർമാനായി സി.സിതോമസ് )നെടുംകണ്ടം), 30 വയസിൽ താഴെയുള്ള വൈസ് ചെയർമാനായി ജോ വർഗീസ് വെട്ടിയാങ്കൽ (ഇടുക്കി), ജനറൽ കൺവീനറായി സനു വർഗീസ് (രാജകുമാരി) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ കമ്മറ്റി കൺവീനർമാരായി ജോജി സെബാസ്റ്റ്യൻ ,ലാൽ പീറ്റർ, അരുൺ മാത്യു ,രജിത് ജോർജ് ,കെ.കെ.ബാബു കണ്ണങ്കര ,ഡയാനാ ജോൺ ടി.ടിതോമസ് , രാജേഷ് ജോസ് എന്നിവരേയും തെരഞ്ഞെടുത്തതായി വൈ.എം.സി.എ സബ് റീജിയൺ ചെയർമാൻ ജേക്കബ്‌പോൾ പുല്ലൻ, വൈസ് ചെയർമാൻ വർഗീസ് വെട്ടിയാങ്കൽ എന്നിവർ അറിയിച്ചു. പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് കുമളി വൈ.എം.സി.എ ഹാളിൽ നടക്കും. കേരള റീജിയണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ ഉദ്ഘാടനം ചെയ്യും. കുമളി മാർതോമാ പള്ളി വികാരി ഫാ.വിജയ് മാമ്മൻ അനുഗഹ പ്രഭാഷണം നടത്തും.