അടിമാലി: കടയുടെ പൂട്ട് തകർത്ത് ഒരു ലക്ഷത്തോളം രൂപ കവർന്നു. മുക്കുടം അഞ്ചാംമൈലിൽ തുമ്പേ പറമ്പിൽ ജോസിന്റെ പലചരക്കുകടയിലാണ് വെള്ളയാഴ്ച രാത്രിയിൽ മോഷണം നടന്നത്.കടയിലുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപ കവർന്നതായാണ് ഉടമ പറയുന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയായിരുന്നു മോഷണം. മറ്റ് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. സമീപത്തുള്ള സി.സി.ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നതായി വെള്ളത്തൂവൽ പൊലീസ് പറഞ്ഞു