ഇടുക്കി : ജില്ലയിൽ നിന്നുള്ള വിമുക്തഭടന്മാരുടെ മക്കൾക്ക് 2024-25 അദ്ധ്യയന വർഷത്തെ മെഡിക്കൽ,എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് സാമ്പത്തിക സഹായം നൽകുന്നു. serviceonline.gov.in/kerala വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. തുടർന്ന് അപേക്ഷയുടെ പ്രിന്റ് ഔട്ട്, അപ്ലോഡ് ചെയ്തിട്ടുള്ള അനുബന്ധ രേഖകൾ സഹിതം ആഗസ്റ്റ് 15 ന് വൈകീട്ട് 5 ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862222904.