തൊടുപുഴ : ജില്ലാ ഹാന്റ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കുമാരമംഗലം എം.കെ.എൻ.എം സ്‌കൂൾ ഗ്രൗണ്ടിൽ ഹാന്റ് ബോൾ പ്രീമിയർ ലീഗ് ആരംഭിച്ചു. ഇടുക്കി പ്രിമിയർ ലീഗ് രക്ഷാധികാരി അപു ജോൺ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.ജെ. ജോസഫ് എം എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കുമാരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് മുഖ്യ പ്രഭാക്ഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ സജി ചെമ്പകശ്ശേരി, ഫിബ ഇന്റർ നാഷണൽ കമ്മീഷണർ ഡോക്ടർ പ്രിൻസ് മറ്റം, ഇടുക്കി ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷൈജൻ സ്റ്റീഫൻ സ്‌പോർട്ട്‌സ് കൗൺസിൽ മെമ്പർ ജെയിസൺ പി. ജോസഫ്,തയ്‌ക്കോണ്ടോ ജില്ലാ സെക്രട്ടറി നിവാസ് ഇ.ജെ, മുൻ കായികപരിശീലകൻ ജേക്കബ് മുരിങ്ങമറ്റം , പ്രീമിയർ ലീഗ് ഭാരവാഹികളായ ഷൈജു മൈലൂർ ഷമീർ എം പി . ബോബൻ ബാലകൃഷ്ണൻ അൻവർ ഹുസൈൻ കുമാരമംഗലം എം കെ എൻ എം സ്‌കൂൾ പ്രിൻസിപ്പൽ ടോംസി തോമസ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ്. പി. അജീബ് സ്വാഗതവും സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം റഫീക്ക് പള്ളത്തു പറമ്പിൽ നന്ദിയും പറഞ്ഞു..