കട്ടപ്പന :കോൺഗ്രസ് ഉടുമ്പൻഞ്ചോല അസംബ്ലി പ്രസിഡന്റ് ആനന്ദ് തോമസിനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത തങ്കമണി എസ് ഐ ഐൻ ബാബുവിനെ സസ്‌പെൻഡ് ചെയ്യണമെന്നുംയൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി കള്ളക്കേസിൽ കുടുക്കുകയും ജയിലിലടക്കുകയും ചെയുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈ.എസ്. പി ഓഫീസിലേക്ക് മാർച്ച് നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി മാർച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപ്പറമ്പിൽ, കെ.പി.സി.സി സെക്രട്ടറി എം.എൻ ഗോപി , നേതാക്കളായ മുകേഷ് മോഹൻ, ജോബിൻ മാതു, മോബിൻ മാത്യു, ജോമോൻ പി.ജെ, സോയിമോൻ സണ്ണി, ബിജോ മാണി, എ.പി ഉസ്മാൻ, തോമസ് മൈക്കിൾ,അഡ്വ:അരുൺ പൊടി പാറ, ,ശാരി ശങ്കർ,ബിബിൻ ഈട്ടിക്കൻ, എന്നിവർ പ്രസംഗിച്ചു .മഹേഷ് മോഹനൻ, നോജ് രാജൻ , അഫിൻ ആൽബർട്ട്, ഷാനു ഷാഹുൽ,മെൽവിൻ മാത്യു. സിജു ചക്കും മൂട്ടിൽ എന്നിവർ നേതൃത്വം നൽകി.