കട്ടപ്പന :സിപി.എം കട്ടപ്പന സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സായാഹ്നധർണ്ണയും നടത്തി.
എൽ ഡി എഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളോട് നഗരസഭ കാണിക്കുന്ന വിപരീത മനോഭാവം കൊണ്ട് വിവിധ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നനഗരസഭയുടെ നിലപാടിനെതിരെയാണ് കട്ടപ്പന ഇരുപതേക്കർ പാലത്തിൽ നിന്നും പ്രകടനം ആരംഭിച്ച് ടൗണിൽ സായാഹ്ന ധർണ സംഘടിപ്പിച്ചത്.ഏരിയ സെക്രട്ടറി വി ആർ സജി ധർണാ സമരം ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റിയംഗം എൻ പി ഹരി ആദ്ധ്യക്ഷനായിരുന്നു. നേതാക്കളായടോമി ജോർജ്,എം സി ബിജു,പൊന്നമ്മ സുഗതൻ, ലിജോബി ബേബി,കെ എൻ വിനീഷ് കുമാർ,സി ആർ മുരളി,സുഗതൻ കരുവാറ്റ,
കെ ആർ രാമചന്ദ്രൻ,എം എ സുരേഷ് അനിത റെജി തുടങ്ങിയവർ നേതൃത്വം നൽകി.