തൊടുപുഴ: ഫെഡറേഷൻ ഓഫ് എൻജിനീയറിംഗ് എംപ്ലോയീസ് ഇൻ ലോക്കൽ അഡ്മിനിസ്‌ട്രേഷന്റെ(ഫീല) സംസ്ഥാന സമ്മേളനം തൊടുപുഴയിൽ നടന്നു. മർച്ചൻസ് ട്രസ്റ്റ് ഹാളിൽ ഇന്നലെ നടന്ന സംസ്ഥാന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സമൂഹത്തിന് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിൽ സാങ്കേതിക വിഭാഗം നല്കുന്ന പിന്തുണ അഭിനന്ദനാർഹമെന്ന് അദ്ദേഹം പറഞ്ഞു.. സംഘടന ജീവനക്കാരുടെ സങ്കേതികവും നിയമപരവുമായ അറിവ് കാര്യക്ഷമമാക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള വെബ് സൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. ഫീല സംസ്ഥാന പ്രസിഡന്റ് പി. ചന്ദ്രൻ അധ്യക്ഷനായി.ഫീലയും എൽഎസ്ജിഡിയും എന്ന വിഷയത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി.കെ. ബിജു പ്രഭാഷണം നടത്തി. . ജനറൽ സെക്രട്ടറി കെ.ബി പ്രശാന്ത്, കെ.ആർ. ബിജു, ജയൻ കാര്യത്ത്, അജികുമാർ എസ്, അജയകുമാർ റ്റി, ഷെഫീക് എ, നിഷ മോഹൻ, സലീന ബിഗം, സി.കെ മീര, മനോജ്കുമാർ, റ്റി.പി. സ്മിത, സുജന തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റായി ശുഭ സുനിൽ, വർക്കിങ് പ്രസിഡന്റായി വി.കെ. ബിജു, ജനറസെക്രട്ടറിയായി നെവിൽ വില്യംസൺ, ട്രഷററായി കെ.എസ് അഘിലേഷ് എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.