തൊടുപുഴ :എല്ലാ കാഷ്വൽ സ്വീപ്പർമാരെയും പാർടൈം ജീവനക്കാരാക്കുക,സ്ഥാപന ക്രമീകരണത്തിന്റെ ഭാഗമായി പുറത്താവുന്ന കാഷ്വൽ സ്വീപ്പർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ കൂട്ടധർണ്ണ നടത്തി. ആവശ്യങ്ങൾ ഇതുവരെ അംഗീകരിക്കാൻ അധികാരികൾ തയ്യാറാകാത്ത സാഹചര്യത്തിലാണ്
എൻ ജി ഒ യൂണിയൻ സെക്രട്ടറിയേറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും കൂട്ടധർണ്ണ നടത്തിയത്.
തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ കൂട്ടധർണ്ണ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി ജോബി ജേക്കബ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി എസ് എം നസീർ, കെ എ ബിന്ദു എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ സ്വാഗതവും ജില്ലാ ജോ സെക്രട്ടറി ടി ജി രാജീവ് നന്ദിയും പറഞ്ഞു.