ചെറുതോണി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനൽ മഴയിൽ വീടിന് മുന്നിലെ മൺത്തിട്ടയിടിഞ്ഞ് അപകടഭീക്ഷണിയിലായി. മണിയാറൻകുടി പെരുങ്കാല കാട്ടുകുന്നേൽ കെ.എസ്. ജെയിംസിന്റെ വീടിന്റെ മുന്നിലെ മൺതിട്ടയിടിഞ്ഞാണ് വീട് അപകടത്തിലായത്. പേപ്പാറ- പെരുങ്കാല- മണിയാൻകുടി വഴിയിലാണ് സംഭവം. മഴ ശക്തമായി തുടർന്നാൽ ഏത് നിമിഷവും വീട് തകർന്ന് റോഡിലേക്ക് പതിക്കുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം ചേലച്ചുവട് കട്ടിംഗ് ഭാഗത്ത് പാറയടർന്ന് വീണ് വീടിനും ദേശീയ പാതയ്ക്കും ഭീഷണിയായതിനെ തുടർന്ന് ജില്ലാ കളക്ടർ പാറ പൊട്ടിച്ചു മാറ്റുന്നതിനും കുടുംബത്തെ മാറ്റി പാർപ്പിക്കുന്നതിനും ഉത്തരവിട്ടിരുന്നു. വേനൽമഴ കഴിയുന്നതുവരെ ജയിംസിന്റെ കുടുംബത്തെ മാറ്റി താമസിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.