sndp

ചെറുതോണി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിലെ ചുരുളി ശാഖയിലെ കുടുംബയോഗങ്ങളുടെ സംയുക്ത വാർഷികവും പ്രതിഭാ സംഗമവും നടത്തി. കുടുംബസംഗമം യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കലേഷ് രാജു അദ്ധ്യക്ഷത വഹിച്ചു. ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ യോഗത്തിൽ അനുമോദിച്ചു. ഗുരദേവ ദർശനവും കുടുംബ ജീവിതവും എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്തും ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ കാലിക പ്രസക്തിയെക്കുറിച്ച് എം.എൻ. മനോഹരും ക്ലാസുകൾ നയിച്ചു. യൂണിയൻ കൗൺസിലർ അനീഷ് പച്ചിലാംകുന്നേൽ, പി.കെ. മോഹൻദാസ്, പുഷ്പ മോഹനൻ, സിന്ദു ബൈജു, അജിത്ത് ചെള്ളൂപ്രയിൽ, അനീഷ് മനോഹരൻ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി എം.എൻ. ഷണ്മുഖദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എൻ. പ്രസാദ് നന്ദിയും പറഞ്ഞു.