തൊടുപുഴ: കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ മുൻസിപ്പാലിറ്റിയിലെ സ്റ്റുഡന്റ്സ് മാർക്കറ്റിന്റെ പ്രവർത്തനം ഇന്നാരംഭിക്കും. കൺസ്യൂമർ ഫെഡറേഷന്റെ സ്വന്തം ഉത്പ്പന്നമായ ത്രിവേണിനോട്ട്ബുക്കുകൾ,പ്രമുഖ ബ്രാൻഡുകളുടെ കുട,ലഞ്ച്‌ബോക്സ്,ബാഗ് തുടങ്ങി വിദ്യാർത്ഥികൾക്കാവശ്യമായ മുഴുവൻ സാധനങ്ങളും,പൊതുവിപണി വിലയേക്കാൾ 20 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. സ്റ്റുഡന്റ്സ് മാർക്കറ്റുകളും കൺസ്യൂമർഫെഡറേഷന്റെ ജില്ലയിലെ 8 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയും സ്റ്റുഡന്റ്സ് മാർക്കറ്റ് സംഘടിപ്പിയ്ക്കുന്നുണ്ട്..സ്‌കൂൾ തുറക്കുന്ന സമയത്ത് ഉണ്ടാക്കുന്ന പൊതുവിപണിയിലെ വിലക്കയറ്റത്തെ പിടിച്ച് നിർത്തി രക്ഷിതാക്കൾക്ക് സഹായകമാകുന്നതിനാണ് ഇത്തരത്തിലൊരു സംരംഭം ആരംഭിച്ചിട്ടുള്ളത്. ഫാൻസി ബാഗുകളും, ബ്രാൻഡഡ് കുടകളും വിപണിയിൽ ലഭ്യമാകും.കൂടാതെ കുടുംബശ്രീയുടെ ബാഗുകളും സഹകരണ ഉൽപ്പന്നമായ മാരാരിയുടെ കുടയും സജ്ജീകരിച്ചിട്ടുണ്ട്.