കട്ടപ്പന :ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഇടുക്കി സെന്ററിന്റെ ഇൻസ്റ്റലേഷൻ സെറിമണി കട്ടപ്പനയിൽ നടത്തി. എം എം മണി . എം എൽ എ ഉദ്ഘാടനം ചെയ്തു.
അസോസിയേഷന്റെ ചെയർമാനായി കെ എ ചെറിയാനെയും സെക്രട്ടറിയായി സിബിൻ ബാബുവിനെയും, ട്രഷററായി അഖിൽ വിശ്വനാഥനെയും തിരഞ്ഞെടുത്തു.
ബിൽഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യ സ്റ്റേറ്റ് ചെയർമാൻ ടി .എൻ സുരേഷ് മുഖ്യാ തിഥിയായിരുന്നു.മുൻ സ്റ്റേറ്റ് ചെയർമാൻമാരായ നജീബ് മണ്ണിൽ, അനക്‌സ് പെരുമാലി, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി എബിൻ ജോൺ, കെ വി സോമൻ തുടങ്ങിയവർപ്രസംഗിച്ചു.നിർമാണ രംഗത്തെ നിരവധി പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.