അടിമാലി :എസ് എൻ ഡി പി യോഗം അടിമാലി ശാഖാ പരിധിയിലുള്ള എസ് .എസ് .എൽ .സി , പ്ളസ്ടു എന്നിവയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് ശാഖയുടെ നേതൃത്വത്തിൽ വിജയൻ തറനിലം മെമ്മോറിയൽ ക്യാഷ് അവാർഡുംമെമന്റോയും ശാഖാ പ്രസിസന്റ് ദേവരാജൻ ചെമ്പോത്തിക്കൽ വിതണം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് കിഷോർ ഇളവത്തൊട്ടിയിൽ, സെക്രട്ടറി അശോകൻ തെള്ളിപ്പടവിൽ , യൂണിയൻ കമ്മറ്റി അംഗം ഉല്ലാസ് കണ്ണിക്കാട്ടിൽ, മാനേജിങ്ങ് കമ്മറ്റി അംഗങ്ങൾ, പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഉല്ലാസ്. എ.എൻ ., സെക്രട്ടറി രാജേഷ്, വനിതാ സംഘം പ്രസിഡന്റ് ലീലാമണി, സെക്രട്ടറി നിമ്മി പീതാംബരൻ, കുടുംബയോഗം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.