അടിമാലി: എക്‌സൈസും വിമുക്തി മിഷനും, ക്ലൈമറ്റ് റെവല്യൂഷനറി എന്ന സംഘടനയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും, അടിമാലി ഗ്രാമപഞ്ചായത്തുമായി ചേർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അടിമാലി എക്‌സൈസ് റേഞ്ച് പരിധിയിൽപ്പെടുന്ന കുളമാൻ കുടി, പാട്ടറമ്പ്, അഞ്ചാംമൈൽ എന്നീ ആദിവാസി കോളനികളിലെ വിദ്യർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. കുളമാൻ കുടി ട്രൈബൽ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങ് അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ദീപാ രാജീവ്, എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ്കുമാർ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപ് കെ വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ലിബിൻ, നിമിഷ ജയൻ, ശരത്ത്, സൂസൻ, വിമുക്തി ഇടുക്കി ജില്ല കോ ഓർഡിനേറ്റർ ഡിജോ ദാസ്, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിലെ മനു പ്രസാദ്, ഷാജി വി എ, ഷോയി ജോസഫ് എന്നീ ഉദ്യോഗസ്ഥരും കുടിയിലെ ആദിവാസി മൂപ്പൻ ശ്രീ ശങ്കരൻ,ക്ലൈമറ്റ് റെവല്യൂഷനറിയുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെ പ്രതിനിധികളായി അഭിരാമി മനോഹർ, സ്‌നേഹ മനോഹർ, വി പി ആനന്ദ്, എന്നിവർ പങ്കെടുത്തു.അടിമാലി എക്‌സൈസ് റേഞ്ച് പരിധിയിലെ മറ്റ് 27 ആദിവാസി കുടികളിലും മാറ്റങ്ങൾ കൊണ്ടുവരാനും സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിമുക്തിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിക്കും.