കുമളി : പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾക്കായി നിയമ സാക്ഷരതയും, നിയമ ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ക്ലാസ് നടത്തിയത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി യോഗം ഉദ്ഘാടനം ചെയ്തു. ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ്
കുമളി പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾക്കായി നിയമ സാക്ഷരതയും നിയമ ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചത്. ഗാർഹിക പീഡനങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം എന്ന വിഷയത്തിലാണ് ക്ലാസുകൾ നടത്തിയത്. ഗ്രാമീണ മേഖലകളിലെ സ്ത്രീകൾ നിയമത്തിൽ കൂടുതൽ അവബോധം ഉള്ളവരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. കേരള ഹൈക്കോടതി ജഡ്ജ് സി. എസ് ദയാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഡിസ്റ്റിക് ജഡ്ജ് പി. എസ് ശശികുമാർ ,കേരള ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറി ജോഷി ജോൺ,പീരുമേട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സോണിയ എസ് .ആർ,പീരുമേട് ബാർ അസോസിയേഷൻ പ്രസിഡന്റ് സാബു തോമസ്,ഇടുക്കി ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി അരവിന്ദ് ബി,കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു തുടങ്ങിയവർ സംസാരിച്ചു.അഡ്വക്കേറ്റ് കവിത വി തങ്കപ്പൻ ക്ലാസുകൾക്ക് നേതൃത്വം നൽകി .