ഏലപ്പാറ:കോഴിക്കാനത്ത് ഡ്യൂട്ടിക്കിടെ ഷോക്കേറ്റു ലൈൻമാൻ മരിച്ചു. കുടയത്തൂർ സംഗമത്തിൽ താമസിക്കുന്ന കോണിക്കൽ അനസ് (അന്തുക്കാ അനസ്- 45) ആണ് മരിച്ചത്. ഏലപ്പാറ കോഴിക്കാനത്ത് വച്ച് ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.പോത്തുപാറ കെ.എസ്.ഇ.ബിയിലെ ലൈൻമാനായ അനസ് കോഴിക്കാനം കിഴക്കേ പുതുവൽ ഭാഗത്ത് ലൈനിലേക്ക് മറിഞ്ഞുവീണ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിനിടയിൽ തോട്ടി ലൈനിൽ മുട്ടി ഷോക്കേറ്റാണ് മരണം സംഭവിച്ചത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ഭാര്യ:ആമിന(മഞ്ജുഷ). മക്കൾ:ആദില ,അഫ്സൽ