കുമളി: ജില്ലാ തല സ്കൂൾ പ്രവേശനോത്സവം കുമളി മന്നാക്കുടി ട്രൈബൽ യു.പി. സ്കൂളിൽ നടക്കും. ജൂൺ മൂന്നിന് മന്ത്രി റോഷി അഗസ്റ്റ്യൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. എട്ട് ദിവസം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളാണ് പ്രവേശനോത്സവത്തോട് അനുബന്ധിച്ച് നടത്തുക. ചൊവ്വാഴ്ച്ച മുതൽ ഓരോ ദിവസവും വിവിധ പഠന വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകൾ, പൊതു കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും. പ്രവേശനോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. പി.ടി.എ പ്രസിഡന്റ് വി.കെ സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സിദ്ദിക്ക് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ വിദ്യാകിരണം കോർഡിനേറ്റർ ബിനുമോൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം. രമേഷ്, പഞ്ചായത്തംഗം ശാന്തി ഷാജിമോൻ, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ അനീഷ് തങ്കപ്പൻ, എം.എൽ.എ പ്രതിനിധി ഗണേഷ്, സ്കൂൾ ഹെഡ്മാസ്റ്റർ സി. പ്രിൻസ്, വിവിധ രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക പ്രതിനിധികളും പി.റ്റി.എഭാരവാഹികളുംപങ്കെടുത്തു.