career
കോലാനി സൗത്ത് റെസിഡന്റ്‌സ് അസോസിയേഷൻ നടത്തിയ കരിയർ ഗൈഡൻസ് ക്ലാസും അനുമോദന യോഗവും നഗരസഭാ കൗൺസിലർ സഫിയ ജബ്ബാർ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: കോലാനി സൗത്ത് റെസിഡന്റ്‌സ് അസോസിയേഷൻ കരിയർ ഗൈഡൻസ് ക്ലാസും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും നടത്തി. കോലാനിയിൽ ചേർന്ന യോഗം നഗരസഭാ കൗൺസിലർ സഫിയ ജബ്ബാർ ഉദ്ഘാടനം ചെയ്തു. 29-ാം വാർഡ് കൗൺസിലർ മെർളി രാജു വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. എ.എൻ. ചന്ദ്രബാബു അദ്ധ്യക്ഷനായി. അരുവിത്തുറ സെന്റ് ജോർജ് കോളേജ് പ്രൊഫ. ഡോ. സുമേഷ് ജോർജ് 'ഉന്നത വിദ്യാഭ്യാസരംഗത്തെ പുത്തൻ സാധ്യതകൾ" എന്ന വിഷയത്തിൽ ക്ലാസെടുത്തു. പി.എസ്. സുധീഷ്, മഞ്ജു ബിജു, എം.പി. ജോയി, എം.ഡി. സന്തോഷ്, ശ്രീജ ജയേഷ്, കെ.ആർ. രഞ്ചേഷ്, സ്മിത ലാൽ, എൻ. ബിജുകുമാർ, ജോസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.