chairman
ലൈബ്രറി കൗൺസിൽ തൊടുപുഴ മുനിസിപ്പൽ നേതൃസമിതിയും നഗരസഭ 29-ാം വാർഡ് വികസനസമിതിയും സംയുക്തമായി നടത്തിയ 'ദിശ' കരിയർ ഗൈഡൻസ് ക്ലാസും എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള അനുമോദനയോഗവും തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ലൈബ്രറി കൗൺസിൽ തൊടുപുഴ മുനിസിപ്പൽ നേതൃസമിതിയുടെയും നഗരസഭ 29-ാം വാർഡ് വികസനസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ 'ദിശ' എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസും എസ്.എസ്.എൽ.സി- പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനവും നടത്തി. നടുക്കണ്ടം കെ.എസ്. കൃഷ്ണപിള്ള സ്മാരക വായനശാലാ ഹാളിൽ നടത്തിയ പരിപാടി നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ മെർളി രാജു അദ്ധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം എസ്.ജി. ഗോപിനാഥൻ പ്രഭാഷണം നടത്തി. കെ.ആർ. സോമരാജൻ കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു. പി.ജി. മോഹനൻ, എ.എൻ. ചന്ദ്രബാബു, അരുൺ വി. ഗോപാൽ, കൃഷ്ണനന്ദു എന്നിവർ പ്രസംഗിച്ചു.