തൊടുപുഴ: സമസ്ത ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം 29ന് വൈകിട്ട് 4 ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ഖത്തമുൽ ഖുർആൻ മജ്‌ലിസിന് സയ്യിദ് സുൽഫുദീൻ തങ്ങൾ നേതൃത്വം നൽകും. പൊതുമ്മേളനത്തിൽ സെന്റർ ചെയർമാൻ എം.എസ്. അബ്ദുൽ കബീർ റഷാദി അദ്ധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് ഹൈദർ ഉസ്താദ് കുന്നം പ്രാർത്ഥന നിർവഹിക്കും. സെന്റർ ജനറൽ കൺവീനർ എ.എച്ച്. ഷാജഹാൻ മൗലവി സ്വാഗതം ആശംസിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണവും സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണവും നിർവഹിക്കും.