രാജാക്കാട്: മൂന്നാർ ഡിവൈ.എസ്.പി ഓഫീസിന് കീഴിൽ പ്രവർത്തിച്ചു വരുന്ന എസ്.സി, എസ്.ടി മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ബൈസൺവാലി കോമാളിക്കുടി കമ്മ്യൂണിറ്റി ഹാളിൽ ബോധവത്കരണ ക്ലാസും എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകളിൽ വിജയിച്ചവർക്കുള്ള പഠനോപകരണ വിതരണവും നടത്തും. വാർഡ് മെമ്പർ സിജു ജേക്കബ്ബ് ഉദ്ഘാടനം നിർവ്വഹിക്കും. കോമാളിക്കുടിയിലെ സുബ്രഹ്മണ്യൻ കാണി അദ്ധ്യക്ഷത വഹിക്കും. രാജാക്കാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ. അജയമോഹൻ മുഖ്യപ്രഭാഷണം നടത്തും. മൂന്നാർ ഡിവൈ.എസ്.പി ഓഫീസിലെ വി.കെ. മധു ക്ലാസ് നയിക്കും. മോണിറ്ററിങ് കമ്മിറ്റി അംഗം ജിഷിരാജൻ, എം.ആർ. രാജൻ, ജി. ശങ്കർ കുമാർ എന്നിവർ പ്രസംഗിക്കും. തുടർന്ന് വിവിധ കലാപരിപാടികളും നടക്കും.