തൊടുപുഴ: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ 60-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഗാന്ധി ദർശൻ വേദി അനുസ്മരണ സമ്മേളനം നടത്തി. തൊടുപുഴ രാജീവ്ഭവനിൽ ചേർന്ന യോഗത്തിൽ ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറിയും ഇളംദേശം ബ്ളോക്ക് പഞ്ചായത്തംഗവുമായ ആൽബർട്ട് ജോസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ഉദ്ഘാടനം ചെയ്തു. 'നെഹ്രുവും വർത്തമാനകാല ഇന്ത്യയും" എന്ന വിഷയത്തിൽ രാഷ്ട്രീയ നിരീക്ഷകനായ കെ.ആർ. രാജറാം ക്ലാസ് നയിച്ചു. ടി.ജെ. പീറ്റർ, എൻ.ഐ. ബെന്നി, ഷിബിലി സാഹിബ്, ജോയി മൈലാടി, കെ.ജി. സജിമോൻ, എം.ഡി. ദേവദാസ്, ജോർജ്ജ് ജോൺ, റോബിൻ മൈലാടി, ജി. സുദർശൻ, രാമകൃഷ്ണൻ വൈക്കത്ത്, പി.വി. അച്ചാമ്മ തുടങ്ങിയവർ സംസാരിച്ചു.