അടിമാലി: കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം തുടർക്കഥയായി മാറി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കമ്പിളികണ്ടം ഭാഗത്ത് തന്നെ അഞ്ചോളം വ്യാപാരസ്ഥാപനങ്ങളിൽ മോഷണശ്രമം നടന്നു. സമീപമേഖലയിലുള്ള വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അഞ്ചാംമൈലിൽ ടൗണിലുള്ള രണ്ട് വ്യാപാരസ്ഥാപനങ്ങളിൽ മോഷണശ്രമം നടന്നു. തുമ്പേപറമ്പിൽ ജോസിന്റെ വ്യാപാര സ്ഥാപനത്തിൽ നിന്ന് പണം മോഷ്ടിച്ചതായി ഉടമ പറയുന്നു. വ്യാപാര സ്ഥാപനങ്ങളെ മോഷ്ടാക്കളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ശക്തമായ നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മോഷ്ടാക്കളെ പിടികൂടുന്നതിന് ആവശ്യമായ നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്‌.