അടിമാലി: ആനച്ചാലിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റയിലെ ജീവനക്കാരിയായ യുവതിയോട് അപമാര്യാദയെ പെരുമാറിയ യുവാവിനെ പൊലീസ് പിടികൂടി. മുരിക്കാശ്ശേരി കുരിയാത്ത സനീഷ് സെബാസ്റ്റ്യനെയാണ് (45) വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഹോം സ്റ്റേയിലെത്തിയ സനീഷ് ഇവിടത്തെ ജീവനക്കാരുമായി വാക്കുതർക്കം ഉണ്ടാക്കുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതിനിടയാണ് സ്ഥാപനത്തിലെ ജീവനക്കാരിയോട് അനീഷും സുഹൃത്തും ചേർന്ന് അപമര്യാദയായി സംസാരിക്കുകയും പെരുമാറുകയും ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തിനായിട്ടുള്ള അന്വേഷണം തുടരുകയാണ്. അറസ്റ്റ് ചെയ്ത സനീഷിനെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.