ഇടുക്കി: ന്യൂനപക്ഷക്ഷേമവകുപ്പിന് കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന യുവജന പരിശീലന കേന്ദ്രത്തിൽ ജൂലായ്- ഡിസംബർ ബാച്ചിലേക്ക് പി.എസ്.സി, യു.പി.എസ്.സി മത്സര പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 20വരെ അപേക്ഷ നൽകാം. പ്രവേശന പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട എസ്.എസ്.എൽ.സിയോ മറ്റു ഉയർന്ന യോഗതയോ ഉള്ളവർക്ക് അവസരം. അപേക്ഷകർ രണ്ട് ഫോട്ടോ, വിദ്യാഭ്യാസ രേഖകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ,​ ആധാർ കാർഡ് എന്നിവയുടെ ഒരു സെറ്റ്പകർപ്പ് സഹിതം ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ഫോൺ: 04862 225227, 7356637887, 8281305711, 6238298490. അടിമാലി മേരിക്കുളം സബ്‌സെന്ററിലേക്കുള്ള അപേക്ഷ അതത് സെന്ററുകളിൽ നേരിട്ടു നൽകണം.

അടിമാലി- 9446134484,​ മേരികുളം- 9447765763.