camp
ജെ.സി.ഐ തൊടുപുഴ ഗ്രാന്റിന്റെയും ആസ്റ്റർ മെഡിസിറ്റി കൊച്ചിയുടെയും ആസ്റ്റർ ലാബ് തൊടുപുഴയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പ് സോൺ വൈസ് പ്രസിഡന്റ് എൽദോ ജോൺ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ജെ.സി.ഐ തൊടുപുഴ ഗ്രാന്റിന്റെയും ആസ്റ്റർ മെഡിസിറ്റി കൊച്ചിയുടെയും ആസ്റ്റർ ലാബ് തൊടുപുഴയുടെയും സംയുക്താഭിമുഖ്യത്തിൽ വ്യാപാര ഭവനിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ജെ.സി.ഐ തൊടുപുഴ ഗ്രാൻഡ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജീസ് ജോൺസൺ സ്വാഗതം പറഞ്ഞു. ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് എൽദോ ജോൺ കാട്ടൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. ആസ്റ്റർ ലാബ് കോഡിനേറ്റർ അജയ്, ജെ.സി.ഐ വൈസ് പ്രസിഡന്റ് ഷീൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ക്യാമ്പിൽ നൂറോളം പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ടെസ്റ്റുകളും ഇ.സി.ജിയും മരുന്നുകളും സൗജന്യമായി നൽകി.