ഇടുക്കി: വൈക്കത്ത് നടന്ന 21-ാമത് ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിൽ ഇടുക്കി തപോവനം ശ്രീ വ്യാസആശ്രമം മഠാധിപതി സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതിയെ വീണ്ടും സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ആദ്ധ്യാത്മിക തലത്തിൽ ഊന്നി നിന്ന് കേരളത്തിലെ സാമൂഹ്യ വിഷയങ്ങളിൽ ഇടപ്പെട്ടും ഹൈന്ദവ മുന്നേറ്റത്തിനായുള ഹിന്ദു ഐക്യവേദിയുടെ പ്രവർത്തന പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞ്. കേരളത്തിലെ ആദിവാസി, എസ്.സി കോളനികളെ നവികരിക്കുന്നതിനുള്ള അടിയന്തരശ്രദ്ധ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോളനികൾ സന്ദർശിച്ച് വിവിധ വിഷയങ്ങൾ ഹിന്ദു ഐക്യവേദി എറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.