post-office
പുളിയൻമല പോസ്റ്റ് ഓഫീസിൽ സാമൂഹിക വിരുദ്ധർ തകർത്ത ജന്നൽ

കട്ടപ്പന: പുളിയൻമലയിലെ പോസ്റ്റ് ഓഫീസിന്റെ ജനാല സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തു. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. രാവിലെ പോസ്റ്റ് ഓഫീസ് തുറക്കാൻ എത്തിയ ജീവനക്കാരിയാണ് ജനാലകൾ തകർത്തത് ആദ്യം കണ്ടത്. പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. മുമ്പും സമാന രീതിയിൽ പോസ്റ്റ് ഓഫീസിന്റെ ജനൽ ചില്ലുകൾ സാമൂഹിക വിരുദ്ധർ എറിഞ്ഞു തകർത്തിട്ടുണ്ട്. സംഭവത്തിൽ പോസ്റ്റ് ഓഫീസ് ജീവനക്കാർ പൊലീസിൽ പരാതി നൽകി.