കട്ടപ്പന: ഉപ്പുതറ ലയൺസ് ക്ലബ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് ഉപ്പുതറ പുതുപ്പറമ്പിൽ ഓഡിറ്റോറിയത്തിൽ നടക്കും. ലയൺസ് 318സി ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ ഉദ്ഘാടനം നിർവഹിക്കും. ക്ലബ് പ്രസിഡന്റ് ബിനോയി വാലുമ്മേൽ അദ്ധ്യക്ഷത വഹിക്കും. ആദ്യ ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്‌സൺ റോയി വർഗീസും അടുത്ത വർഷത്തെ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് പ്രോഗ്രാം കോർഡിനേറ്റർ സി.ജി ശ്രീകുമാറും നിർവഹിക്കും. ജില്ലയിലെ ഏക മോഡൽ ക്ലബായ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റിയാണ് ഉപ്പുതറ ക്ലബിനെ സ്‌പോൺസർ ചെയ്തിരിക്കുന്നത്. യോഗത്തിൽ സെക്രട്ടറി അഡ്വ. ജോർജ് വേഴമ്പത്തോട്ടം, ജോസ് മംഗലി, സാംസൺ തോമസ് എന്നിവർ പ്രസംഗിക്കും. സജിൻ സ്‌കറിയ, വി.ജെ. തോമസ്, രാജേഷ്, വിൻസന്റ് തുടങ്ങിയവർ നേതൃത്വം നൽകുന്ന ഭാരവാഹികളാണ് ചുമതലയേൽക്കുന്നതെന്ന് അഡ്വ. ജോർജ് വേഴമ്പത്തോട്ടം, ജോയി സേവ്യർ, വി.ജെ. തോമസ്, സോജൻ ജോസഫ്, പ്രവീൺ കെ. മോഹൻ എന്നിവർ പറഞ്ഞു.