christo
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റോ മാത്യു

കട്ടപ്പന: കാറിന് പിന്നിൽ ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ കാർ ഇടിപ്പിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ കട്ടപ്പന സ്വദേശി ക്രിസ്റ്റോ മാത്യുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന പൊലീസിന്റെ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാത്രി 11ന് മാർക്കറ്റ് റോഡിന് സമീപത്തായിരുന്നു സംഭവം. നഗരത്തിലെ ബാറിന്റെ മുൻവശത്ത് നിറുത്തിയിട്ട കാറിനു മുമ്പിൽ ക്രിസ്റ്റോ ബൈക്ക് പാർക്ക് ചെയ്തിരുന്നു. കാർ മുന്നോട്ടെടുക്കാനാകാതെ വന്നതോടെ ഇതേച്ചൊല്ലി കാറിലെത്തിയവരും യുവാവും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് നഗരത്തിലെ മാർക്കറ്റ് റോഡിന് സമീപം ബൈക്കിൽ കാറിടിക്കുകയായിരുന്നുവെന്നാണ് മൊഴി.