emergency
അന്നനാളത്തിൽ കുടുങ്ങി ശ്വാസം മുട്ടുന്ന സാഹചര്യത്തിലെ പ്രാഥമിക ശ്രുശൂഷയെ കുറിച്ച് അൽ- അസ്ഹർ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ പൊതു ജനങ്ങൾക്ക് ബോധവത്കരണം നൽകുന്നു

തൊടുപുഴ: അൽ- അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര എമർജൻസി മെഡിസിൻ ദിനാചരണം നടത്തി. അടിയന്തര വൈദ്യശാസ്ത്രത്തെക്കുറിച്ചും അടിയന്തിര വൈദ്യസഹായത്തെക്കുറിച്ചും ചിന്തിക്കാനും സംസാരിക്കാനും ലോകജനതയെ ഒന്നിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. അൽ- അസ്ഹർ എമർജൻസി മെഡിസിൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഭക്ഷണം അന്നനാളത്തിൽ കുടുങ്ങി ശ്വാസം മുട്ടുന്ന സാഹചര്യത്തിലെ പ്രാഥമിക ശ്രുശൂഷയെ കുറിച്ച് പൊതു ജനങ്ങൾക്ക് ബോധവത്കരണം നൽകി. അൽ- അസ്ഹർ അത്യാഹിത വിഭാഗം മേധാവി ഡോ. ആന്റണി ഇമ്മാനുവേൽ ബോധവത്കരണ ക്ലാസ് നയിച്ചു. പ്രാഥമിക ചികിത്സാ രീതികളുടെ പ്രദർശനവും നടത്തി.