തൊടുപുഴ: 23ാമത് ജില്ല സബ്ബ് ജൂനിയർ, ജൂനിയർ അക്വാറ്റിക് ചാമ്പ്യൻഷിപ്പ് ജൂൺ 1 ന് രാവിലെ 10 മുതൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടക്കും.

2007, 2008, 2009 വർഷങ്ങളിൽ ജനിച്ചവർ ഗ്രൂപ്പ് 1 ലും , 2010, 2011, 2012 വർഷങ്ങളിൽ ജനിച്ചവർ ഗ്രൂപ്പ് 2 ലും, 2013, 2014 വർഷങ്ങളിൽ ജനിച്ചവർക്ക് ഗ്രൂപ്പ് 3 ലുമാണ് പങ്കെടുക്കേണ്ടത്.വിദ്യാർത്ഥികൾ ഒന്നാം തീയതി രാവിലെ 9 മണിക്ക് വയസുതെളിയിക്കുന്ന രേഖ , ആധാർകാർഡിന്റെ പകർപ്പ് , ഒരു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ റിപ്പോർട്ട് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് 9447223674 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അലൻ ബേബി അറിയിച്ചു.