പീരുമേട് : താലൂക്കിലെ വാഗമൺ വില്ലേജ് പരിധിയിൽ വരുന്ന കോട്ടമല എസ്റ്റേറ്റിലെ അഭ്യസ്തവിദ്യരല്ലാത്ത തൊഴിലാളികളുടെയും മക്കളുടെയും രജിസ്റ്റർ ചെയ്യാൻ വിട്ടുപോയ ജനനമരണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക അദാലത്ത് നടത്തുമെന്ന് ഇടുക്കി സബ് കളക്ടർ ഡോ . അരുൺ എസ് നായർ അറിയിച്ചു. ആശുപത്രിയിലും ലയങ്ങളിലുമായി നടന്നിട്ടുള്ള ജനന ,മരങ്ങളാണ് രജിസ്റ്റർ ചെയ്യുക. അപേക്ഷകർ ഏലപ്പാറ ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിക്കുന്ന നോൺ അവയ്‌ലബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം വാഗമൺ വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അവസാന തീയ്യതി ജൂൺ 30.