തൊടുപുഴ , മൂലമറ്റം, വാഴത്തോപ്പ്, പൂമാല, കോടാലിപ്പാറ, കുമിളി എന്നിവിടങ്ങളിലെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ റസിഡൻഷ്യൽ ട്യൂട്ടർമാരെ നിയമിക്കുന്നു. നിയമനം താൽക്കാലികം. ഇടുക്കി ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 22 നും 40 നും ഇടയിൽ പ്രായമുള്ളതും ബി.എഡ്. ബിരുദധാരികളുമായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. അധിക യോഗ്യതയുള്ളവർക്ക് മുൻഗണന.
അപേക്ഷയും ബയോഡേറ്റ, ജാതി,യോഗ്യത,മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും റേഷൻ കാർഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ അഞ്ചിന് വൈകീട്ട് 5 ന് മുമ്പായി ഇടുക്കി ഐ.റ്റി.ഡി പ്രൊജ്ര്രക് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കുക.. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18000 രൂപ ഹോണറേറിയം ലഭിക്കും. ഇവർ ഹോസ്റ്റലുകളിൽ താമസിച്ച് സേവനം ചെയ്യണം. ഫോൺ: 04862222399.