തൊടുപുഴ : ജില്ലാ ഹാന്റ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കുമാരമംഗലം എം.കെ.എൻ.എം സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന സെന്റ് പോൾസ് ആയുർ വേദ ഇടുക്കി ഹാന്റ് ബോൾ പ്രീമിയർ ലീഗ് സീസൺ ടൂവിൽ അൽ യമാമ റിയാദിനെ 18 ന് എതിരെ 21 ഗോളുകൾക്ക് പരാജയപ്പെടുത്തി ഡെനിം റിപ്പബ്ലിക്ക് ജേതാക്കളായി. ഇടുക്കി പ്രിമിയർ ലീഗ് രക്ഷാധികാരി അപു ജോൺ ജോസഫ് വിജയ്കൾക്ക് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു ലീഗിലെ മികച്ച താരമായി ഡെനിമിലെ അരവിന്ദ് ഹരിദാസിനെ തിരഞ്ഞെടുത്തു. കോട്ടയം ജില്ലാ ഹാന്റ്‌ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി സന്തോഷ് പി.എം സംസ്ഥാന സ്‌പോർട്ട്സ് കൗൺസിൽ അംഗം കെ.ശശിധരൻ ജില്ലാ സെക്രട്ടറി അൻവർ ഹുസൈൻ എന്നിവർ സംസാരിച്ചു. റഫീക്ക് പള്ളത്തു പറമ്പിൽ സ്വാഗതവും ചാമ്പ്യൻഷിപ്പ് കൺവീനർ ബോബൻ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. മിനി ലീഗിൽ സി.കെ.വി.എച്ച്.എസ് സ്‌കൂളിനെ പരാജയപ്പെടുത്തി ഹാന്റ്‌ബോൾ ക്ലബ്ബ് ഇടുക്കി ജേതാക്കളായി പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്.എച്ച് പൊട്ടൻ കാടിനെ പരാജയപ്പെടുത്തി എം.കെ.എൻ.എം ജേതാക്കളായി. 2003 ജനുവരി ഒന്നിന് ശേഷം ജനിച്ച കായിക താരഗങ്ങൾ പ്രിമിയർ ലീഗിൽ ആറ് ടീമുകൾ പങ്കെടുത്തു മസ്റ്റേഴ്സ് സ്‌ക്വാഡ് ഇടുക്കി, എൻ.സി കമാന്റോസ് കാരിക്കോട്, ബ്ലാക്ക് ക്യാപ്സ് കുമാരമംഗലം,ഡെനിം റിപബ്ലീക്ക് തൊടുപുഴ, ഫ്ളിപ്പ് വേൾസ് വണ്ണപ്പുറം,അൽയമാമ റിയാദ് തുടങ്ങിയ ടീമുകളാണ്.