bar

ഇടുക്കി: ബാർകോഴ ആരോപണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം അണക്കര സ്‌പൈസ് ഗ്രോവ് ഹോട്ടൽ ഉടമ അരവിന്ദാക്ഷൻ വേളൂർവെട്ടത്തിന്റെ മൊഴി രേഖപ്പെടുത്തി.

പണം നൽകിയിട്ടില്ലെന്നും പണം നൽകാൻ നിർദേശം ഉണ്ടായിരുന്നില്ലെന്നും മൊഴി നൽകി. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് മുമ്പ് പണം നൽകിയതായി സമ്മതിച്ചു.

ഇടുക്കിയിലെ ബാർ ഉടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ച ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെ ശബ്ദസന്ദേശത്തിൽ അണക്കര സ്‌പൈസസ് ഗ്രോവ് ഹോട്ടലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ രണ്ടര ലക്ഷം രൂപ നൽകിയെന്നായിരുന്നു പരാമർശം. അനിമോനുകുടി പങ്കാളിത്തമുള്ള ഹോട്ടലാണ്.

. നെടുങ്കണ്ടത്തെ എലഗൻസ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുക്കൽ. ഓഡിയോ സന്ദേശം പ്രചരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തുമെന്നാണ് സൂചന.

ബാറുടമകളുടെ സംഘടനയായ ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെ മൊഴിയും ഇന്നോ നാളെയോ എടുത്തേക്കും. എന്നാൽ അറിയിപ്പ് ലഭിച്ചില്ലെന്ന് പ്രസിഡന്റ് സുനിൽകുമാർ തിരുവനന്തപുരത്ത്പറഞ്ഞു. സംഘടനയുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയുന്നു.