അടിമാലി: ഇല്ലായ്മകളിൽ നിന്ന് ഹബീബ പൊരുതി നേടിയ റാങ്കിന് സ്വർണ്ണത്തിളക്കം. ആനച്ചാൽ ആമക്കണ്ടത്തെ വലിയപറമ്പിൽ നവാസിന്റെയും, ബീവിയുടെയും മകളാണ്ഹബീബ കൂലിപ്പണിക്കാരായ മാതാപിതാക്കൾ വിയർപ്പൊഴുക്കി അദ്ധ്വാനിച്ചത് ഹബീബ പാഴാക്കിയില്ല. കുട്ടിക്കാലം മുതൽ പഠനത്തിൽ മികവ് തെളിയിച്ച് മുന്നേറിക്കൊണ്ടിരുന്ന ഹബീബ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് 'സാമ്പത്തിക ശാസ്ത്രത്തിൽ ആറാം റാങ്ക് ലഭിച്ചു. എ.ഐ.എസ്.എഫ് ഇന്നലെ സംഘടിപ്പിച്ച ബാലോത്സവത്തിൽ വെച്ച് ഹബീബയെയും, വിവിധ പരീക്ഷകളിൽ വിജയം നേടിയവരെയും മൊ മൻറ്റോ നൽകി ആദരിച്ചു.