തൊടുപുഴ :ഉപ്പുകുന്ന് സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിൽ നിന്നും വിരമിക്കുന്ന അറ്റൻഡർ . ആർ രാജേശ്വരിക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.റീന സോളമൻ അദ്ധ്യക്ഷത വഹിച്ചു.ഉടുമ്പന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പർ കെ ആർ ഗോപി, അമ്പിളി കുഞ്ഞപ്പൻ എന്നിവർ ആശംസകൾ അർപ്പിച്ചു.പി എം റഫീക്ക് സ്വാഗതവും സുനിത നിജു നന്ദിയും പറഞ്ഞു. 19 വർഷത്തെ സേവനം പൂർത്തിയാക്കിയ ആർ രാജേശ്വരി ഉപ്പുകുന്ന് നിവാസികളുടെ സ്‌നേഹാദരങ്ങളോടെയാണ് സർവീസിൽ നിന്നും പടിയിറങ്ങുന്നത്.