ഇടുക്കി: തപാൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ കമ്മീഷൻ വ്യവസ്ഥയിൽ ഏജന്റുമാരെ നിയമിക്കുന്നു. പത്താം ക്ലാസ് വിജയിച്ച 18 വയസ് കഴിഞ്ഞവർക്ക് ഡയറക്ട് ഏജന്റാകാനും , സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർക്ക് ഫീൽഡ് ഓഫീസറാകാനും അപേക്ഷിയ്ക്കാം. മുൻ ഗ്രാമീണ ഡാക് സേവക് ജീവനക്കാർക്കും അപേക്ഷിയ്ക്കാം. ഉയർന്ന പ്രായ പരിധി ഇല്ല.താത്പര്യം ഉള്ളവർ അപേക്ഷ , വയസ്, യോഗ്യത, വിലാസം എന്നിവ തെളിയിയ്ക്കുന്ന രേഖകളുടെ കോപ്പി സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, ഇടുക്കി ഡിവിഷൻ, തൊടുപുഴ 685 584 എന്ന വിലാസത്തിൽ അയയ്ക്കുക. അവസാന തീയതി മേയ് 31. ഫോൺ 9744885457. തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ സെക്യൂരിറ്റി നൽകേണ്ടതാണ്.