തൊടുപുഴ: അഗ്നിരക്ഷാ സേന തൊടുപുഴ നിലയത്തിൽ നിന്ന് ആദ്യമായി മൂന്ന് ഓഫീസർമാർ ഒരുമിച്ച് ജോലിയിൽ നിന്ന് വിരമിക്കുന്നു. സ്റ്റേഷൻ ഓഫീസർ എം.എച്ച്. അബ്ദുൽസലാം, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ടി.ഇ. അലിയാർ, സാജൻ വർഗീസ് എന്നിവരാണ് വിരമിക്കുന്നത്. 1995ൽ സർവീസിൽ കയറിയ അബ്ദുൽസലാം കേരളത്തിലെ വിവിധ നിലയങ്ങളിൽ 30 വർഷം സർവീസ് പൂർത്തിയാക്കി. 1999 സർവീസിൽ കയറിയ അലിയാർ, സാജൻ വർഗീസ് എന്നിവർ 25 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ശേഷമാണ് വിരമിക്കുന്നത്. മൂന്ന് പേർക്കും തൊടുപുഴ അഗ്നിരക്ഷാ നിലയം റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ജില്ലാ ഫയർ ഓഫീസർ കെ.ആർ. ഷിനോയിയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. റീജിയണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർമാൻ വിരമിക്കുന്നവർക്ക് മൊമന്റോ നൽകി ആദരിച്ചു. യോഗത്തിൽ ജാഫർഖാൻ സ്വാഗതവും ടി.കെ. അബ്ദുൽ അസീസ്, കെ.കെ. ബിനോയ്, പി.എം. റഷീദ്, എം.പി. നിസാം, മാത്യു ജോസഫ്, സുമോദ് എസ്, ടി.പി. കരുണാകരപിള്ള,​ ഇടുക്കി പ്രസ്ക്ലബിൽ നിന്ന് ഷിയാസ് ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡി. മനോജ് കുമാർ നന്ദി പറഞ്ഞു.