school-kit

തൊടുപുഴ:സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷനും സർദാർപട്ടേൽ ഇൻസ്റ്റിറ്റ്ര്യൂട്ട് ഓഫ് അഡ്വാൻസ്സ് റിസേർച്ച് ഡെവലപ്‌മെന്റൽ സ്റ്റഡീസും സോഷ്യൽ ബി വെഞ്ചേഴ്‌സും സംയുക്തമായി ഇളംദേശം സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അമ്പത് ശതമാനം സാമ്പത്തിക സഹായത്തോടെ എൽ.കെ.ജി മുതൽ പ്ലസ്ടുവരെയുള്ള വിദ്യാർത്ഥികൾക്കായി കരിമണ്ണൂരിൽ സ്‌കൂൾ കിറ്റ് വിതരണം നടത്തി.കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി ഉദ്ഘാടനം നിർവഹിച്ചു. സീഡ് സൊസൈറ്റി പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സീഡ് സൊസൈറ്റി വൈസ്.പ്രസിഡന്റ് ജോഷി.എം.എം, കരിമണ്ണൂർ പഞ്ചായത്തംഗം ജീസ് ജോസഫ്, സീഡ് സൊസൈറ്റി ഫീൽഡ് പ്രമോട്ടർ റെഫിദ ഷാഹുദിൻ എന്നിവർ പ്രസംഗിച്ചു.